രാജ്യത്തെ വേഗമേറിയ നെറ്റ്വർക്ക് എയർടെൽ അല്ല തങ്ങളാണെന്ന് ജിയോ

india's fastest network is not airtel says jio

ഇൻറർനെറ്റ് വേഗതയെ സംബന്ധിച്ച് എയർടെല്ലും ജിയോയും പുതിയ പോർമുഖം തുറക്കുന്നു. രാജ്യത്തെ വേഗമേറിയ നെറ്റ്‌വർക്കാണെന്ന എയർടെല്ലിന്റെ അവകാശവാദത്തിനെതിരെയാണ് റിലയൻസ് ജിയോ രംഗത്തെത്തിയിരിക്കുന്നത്. എയർടെല്ലിന്റെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് ജിയോ വക്കീൽ നോട്ടീസ് അയച്ചു.

ഇൻറർനെറ്റ് വേഗത കണക്കാക്കുന്ന എജൻസിയായ ഉക്‌ലയുടെ പഠനങ്ങളിൽ എയർടെല്ലാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നെറ്റ്‌വർക്ക് എന്ന കണ്ടെത്തിയിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാൽ ജിയോ ഇത്? നിരാകരിക്കുന്നു. ഉക്‌ല തങ്ങളെയാണ് വേഗതയേറിയ നെറ്റ്‌വർക്കായി പ്രഖ്യാപിച്ചെന്നാണ് ജിയോയുടെ അവകാശവാദം. ഇതാണ് പുതിയ നിയമയുദ്ധത്തിന് തുടക്കമിട്ടിരിക്കുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top