മുസ്ലീം രാജ്യക്കാര്‍ക്ക് അമേരിക്കയില്‍ ഇലക്ട്രോണിക് യന്ത്രങ്ങുമായി വിമാന യാത്ര ചെയ്യാന്‍ വിലക്ക്

അമേരിക്കയില്‍ ചില മുസ്ലീം ഭൂരിപക്ഷ രാജ്യക്കാര്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിമാനയാത്രാ വിലക്ക്. ലാപ്ടോപ് ടാബ് ലറ്റ് എന്നിവയ്ക്കാണ് വിലക്ക്. ഇത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. യുഎഇ, ജോര്‍ദ്ദാന്‍, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കുള്ളത്.

അതേ സമയം നിരോധനത്തെ കുറിച്ച് യുഎസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. വാഷിംങ്ണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിരോധനം സംബന്ധിച്ച നിര്‍ദേശം ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top