അജ്മീർ സ്‌ഫോടനം; രണ്ട് പ്രതികൾക്ക് ജീവപര്യന്തം

ajmir blast case two gets life sentence

അജ്മീർ സ്‌ഫോടന കേസിൽ രണ്ട് പ്രതികൾക്ക് എൻ.ഐ.എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികളായ ബാവീഷ് പട്ടേൽ, ദേവേന്ദ്ര ഗുപ്ത എന്നിവർക്കാണ് ശിക്ഷ. കേസിലെ മറ്റൊരു പ്രതിയായ സുനിൽ ജോഷി വിചാരണക്കിടെ മരിച്ചിരുന്നു.

2007 ഒക്‌ടോബർ 11ന് രാജസ്ഥാനിലെ അജ്മീർ ദർഗയിൽ സ്‌ഫോടനം നടത്തിയ കേസിലാണ് വിധി. സ്‌ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top