കടയിരിപ്പ് പഞ്ചായത്തിന്റെ കെടുകാര്യസ്ഥത, ദിവസേന പാഴായിപോകുന്നത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം

drinking water pipe damaged at kadayirupp

കടയിരിപ്പ് പഞ്ചായത്തിലെ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ആഴ്ച്ചകളായി. പ്രദേശവാസികൾ വാട്ടർ അതോറിറ്റിയിൽ പരാതി പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കടയിരിപ്പ് പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ഇതുവരെ ഏകദേശം ആയിരക്കണക്കിന് ലിറ്റർ ജലമാണ് ഇവിടെ പാഴായികൊണ്ടിരിക്കുന്നത്. കൂടാതെ ആഴ്ച്ചകളായി വെള്ളം പോകുന്നത് മൂലം റോഡിൽ വെള്ളം കെട്ടികിടക്കുകയാണ്. ഇത് റോഡ് പൊളിഞ്ഞ് പോകുന്നതിനും കാരണമാകുമെന്ന് ജനങ്ങൾ ആശങ്കപ്പെടുന്നു.

ജലത്തിന്റെ പ്രാധാന്യം ലോകത്തെ ഒന്നുകൂടെ ഓർമ്മിപ്പിച്ച മറ്റൊരു ജലദിനം കൂടി വന്നെത്തിയിരക്കുകയാണ്. ആവശ്യത്തിന് വെള്ളം ലഭിക്കാതെ രാജ്യം വരൾച്ചയിലേക്ക് കൂപ്പുകുത്തുമ്പോഴും, ഇവിടെ പാഴാക്കി കളയുന്നത് ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ്, അതും അദികൃതരുടെ അനാസ്ഥമൂലം.

drinking water pipe damaged at kadayirupp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top