സമര്‍പ്പണം: പീഡനവീരന്മാര്‍ക്ക്, വ്യത്യസ്തതയുമായി ലാസ്റ്റ് സിഗ്നേച്ചര്‍

ബലാത്സംഗം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ പെരുകികൊണ്ടിരിക്കുന്ന ഈ കാലത്ത് ഇരയ്ക്കായി ധാരാളം ക്യാമ്പെയിനുകളും, ഹ്രസ്വസിനിമകളും ഇറങ്ങുന്നുണ്ട്. ഈ രംഗത്തേക്കാണ് അല്‍പം വ്യത്യസ്തതയുമായി ലാസ്റ്റ് സിഗ്നേച്ചര്‍ എന്ന ഷോര്‍ട്ട് ഫിലിം എത്തിയിരിക്കുന്നത്. കാരണം , ഇന്ത്യയില്‍ ഇത് വരെ ജനിച്ചതും ഇനി ജനിക്കാന്‍ ഇരിക്കുന്നതുമായ പീഡന വീരന്മാര്‍ക്കാണ് ഈ ചിത്രം സമര്‍പ്പിച്ചിരിക്കുന്നത് എന്ന മുഖവുരയോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ കത്തില്‍ നിഴലിക്കുന്ന പ്രതിഷേധമാണ് സിനിമയുടെ കാതല്‍.

Subscribe to watch more

ബലാത്സംഗത്തേയും ഇരയേയും ആഘോഷമാക്കുന്ന ഇന്നത്തെ സംസ്കാരത്തിനെതിരെ പിടിച്ച കണ്ണാടിയാകുന്നു ഈ ചിത്രം. ശ്രീറോഷാണ് കാലിക പ്രാധാന്യമുള്ള ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എഡിറ്റിഗും ശ്രീറോഷ് തന്നെ. ശീതല്‍ ബാലകൃഷ്ണന്‍ ശ്രീപതി ദാമോദരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. പിഎ സുരേഷാണ് ചിത്രത്തിന്റെ ക്യാമറ. ചിത്രത്തിന്റെ സംവിധായകന്റെ അച്ഛനാണ് സുരേഷ്.

15966190_1064931043633103_7937800340510546034_n

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top