ഇരുവൃക്കകളും തകർന്ന് അനങ്ങാൻ പോലുമാകാതെ യുവാവ്, പരാശ്രമയില്ലാതെ ഒരു കുടുംബം പെരുവഴിയിലേക്ക്

youth seeks financial help to treat kidney failure

രണ്ടു വ്യക്കയും തകരാറിലായ യുവാവ് കാരുണ്യ ഹസ്തത്തിനായി കേഴുന്നു. 32 വയസ്സുള്ള സുധീഷ് എന്ന ഈ യുവാവിന്റെ പാൻക്രിയാസ് ജന്മനാ പ്രവർത്തന രഹിതമാണ്. ഇതെതുടർന്നാണ് വർഷങ്ങൾക്കു ശേഷം രണ്ടു കിഡ്‌നിയും തകരാറിലായത്.

അയത്തിൽ ജി.വി.നഗറിൽ ഒരു വാടക വീട്ടിലാണ് അവിവിവാഹിതനായ സുധീഷ് കുഞ്ഞമ്മയ്ക്കും മാമനും ഒപ്പം താമസിക്കുന്നത്. ചെറുപ്പത്തിൽ തന്നെ അച്ചനെയും അമ്മയെയും നഷ്ടപെട്ടതാണ് സുധീഷിന്. 12 വർഷങ്ങൾക്കു മുൻപ് അമ്മ കിഡ്‌നി തകരാറിലായതിനെ തുടർന്ന് മരണപ്പെടുകയും അച്ചൻ മകനെ ഉപേക്ഷിച്ചു പോകുകയും ചെയ്തു. ലോട്ടറി കച്ചവടക്കാരനായ സന്തോഷ് കുമാർ എന്ന മാമനാണ് ഏക അത്താണി. അവിവിവഹിതരായ കുഞ്ഞമ്മയും മാമനും തങ്ങളുടെ ജീവിതം ചേച്ചിയുടെ മകനായ സുധീഷിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണ്.

4 വയസ്സ് മുതൽ കൊല്ലം നായെഴ്‌സ് ആശുപത്രിയിലെ ഡോ. ബാലചന്ദ്രന്റെ ചികിത്സിയിലാണ്. പാൻക്രിയാസ് പൂർണ്ണമായും നിലച്ചതിനെ തുടർന്ന് ചെറുപ്പത്തിൽ തന്നെ ഇൻസുലിൻ എടുക്കുകയായിരുന്നു. ഇതേ തുടർന്ന് കിട്‌നിയും പ്രവർത്തന രഹിതമായി.

വാടക വീട്ടിൽ കഴിയുന്ന ഇവർ സുമനസ്സുകളുടെ കാരുണ്യത്തിലാണ് ഇതുവരെ ചികിത്സ മുന്നോട്ടു കൊണ്ടുപോയത്. ഒരു മാസം ഡയാലിസിസിനും മരുന്നിനും ആയി 30,000 രൂപ ചിലവാകും. ഡയാലിസിസ് പരാജയപെട്ടതിനെ തുടർന്ന് കിഡ്‌നി ട്രാൻസ്പ്ലാന്റേഷനും പാൻക്രിയാസ് സർജറിക്കും ഡോ നിർദ്ദേശിച്ചിട്ടുണ്ട്. 20 ലക്ഷത്തോളം രൂപയാണ് അതിനു ചെലവ് വരുന്നത്.

വഴിമുട്ടി നിൽക്കുന്ന ഈ ജീവിതങ്ങൾക്ക് ആശ്രയമായി ആരും ഇല്ല. നിങ്ങളുടെ ചെറിയ സംഭാവനകൾ ഈ കുടുംബത്തിനു ഇന്ന് ഒരു ആശ്വാസം ആണ്. നിങ്ങളുടെ ചെറിയ സഹായം പോലും ഈ കുടുംബത്തിന് രക്ഷയാകും
sheela.c.k
account no … 67246975527
IFS CODE……. 0000054

ADDRESS

SUDHEESH
C/0 SANTHOSH KUMAR
NAVAMI
G.V.NAGAR
136
GOPALASSERY
(OPP S N ENG BUILDING WORKSHOP)
AYITHTHIL P O
KOLLAM

youth seeks financial help to treat kidney failure

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top