ലഖ്‌നൗ പോലീസ് സ്‌റ്റേഷനിൽ യോഗി ആദിത്യനാഥിന്റെ മിന്നൽ സന്ദർശനം

adityanath

ഉത്തർപ്രദേശിലെ ലഖ്‌നൗ പോലീസ് സ്‌റ്റേഷനിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മിന്നൽ സന്ദർശനം. സ്‌റ്റേഷനിലെ രേഖകളും ലോക്കപ്പുമെല്ലാം പരിശോധിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

പോലീസുകാരുടെ ആത്മവീര്യം വർധിപ്പിക്കാനും അതിലൂടെ നിയമം ശക്തമാക്കാനുമാണ് തന്റെ സന്ദർശനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സേനയ്ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്നും യോഗി ആദ്യത്യനാഥ് ഉറപ്പുനൽകിയതായി ഡിജിപി ജാവേദ് അഹമ്മദ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top