ഇതാണ് ആമി

ഇതാണ് ആമി. കമലിന്റെ ആമിയായി മഞ്ജു വാര്യര്‍ ഇങ്ങനെയാണ് പ്രത്യക്ഷപ്പെടുക!!
മലയാളികളുടെ എക്കാലത്തേയും പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയായി മഞ്ജു ഇങ്ങനെയാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച് കഴിഞ്ഞു. ഗാനത്തിന്റെ റെക്കോര്‍ഡിംഗ് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.ഹിന്ദിയിലുള്ള രണ്ട് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. ഗുല്‍സാറാണ് ആ വരികള്‍ എഴുതിയിരിക്കുന്നത്.
വിദ്യാബാലന്‍ ഈ ചിത്രത്തില്‍ നിന്ന് പിന്‍മാറിയത് വലിയ വാര്‍ത്തയായിരുന്നു. ശ്രീവിദ്യ ജീവിച്ചിരുന്നെങ്കില്‍ ഉറപ്പായും ആമിയായവുക ശ്രീവിദ്യയായിരുന്നേനെ എന്ന് കമല്‍ വ്യക്തമാക്കിയിരുന്നു.
മാധവിക്കുട്ടിയുടെ കൃതികളും ജീവിതവുമെല്ലാം വീണ്ടും വീണ്ടും വായിച്ചും, എഴുത്തുകാരിയുടെ ജീവിതവുമായി ബന്ധപ്പെട്ട ആളുകളെ നേരിട്ട് കണ്ട് വിവരങ്ങള്‍ ശേഖരിച്ചുമാണ് സിനിമയുടെ അന്തിമ രൂപം കമല്‍ തയ്യാറാക്കിയത്. മാധവിക്കുട്ടിയുടെ കൃതികളുടെ റൈറ്റ്സ് കൈകാര്യം ചെയ്യുന്ന മകന്‍ ജയസൂര്യയില്‍ നിന്ന് റൈറ്റ്സ് കമല്‍ സ്വന്തമാക്കി.
മുരളിഗോപിയാണ് മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസിന്റെ വേഷം ചെയ്യുന്നത്. പൃഥ്വിരാജും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ക്യാമറ. റസൂല്‍ പൂക്കുട്ടി ശബ്ദലേഖനം നിര്‍വഹിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here