ബിബി സാറയ്ക്ക് പഠിക്കാം, പ്രധാനമന്ത്രി സഹായിക്കും

വിദ്യാഭ്യാസ ലോണിന് അപേക്ഷിച്ച് ലഭിക്കാത്ത പെണ്‍കുട്ടിയ്ക്ക് പ്രധാനമന്ത്രി നേരിട്ട് സഹായം ചെയ്തു. കര്‍ണ്ണാടക മാണ്ഡ്യയിലുള്ള ബിബി സാറയ്ക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സഹായം എത്തിയത്.

ബിബിഎ പഠിക്കാന്‍ മാണ്ഡ്യയിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലാണ് ബിബി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ബാങ്ക് അപേക്ഷ നിരസിച്ചു. ഇതിന തുടര്‍ന്നാണ് സാറ പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കേന്ദ്രസര്‍ക്കാരിന്റെ ബേഠീ ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍പ്പെടുത്തി ലോണ്‍ ലഭ്യമാക്കാനുള്ള നടപടികളും പ്രധാനമന്ത്രിയുടെ ഓഫീസ് പൂര്‍ത്തിയാക്കിയെന്ന അറിയിപ്പ് വന്നു.

കര്‍ണ്ണാടക ചീഫ് സെക്രട്ടറിയോട് ലോണ്‍ നിഷേധിച്ച സംഭവത്തില്‍ റിപോരര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top