കാവ്യാ മാധവൻ സിനിമയിലേക്ക് തിരിച്ചു വരുന്നു

kavya kavya madhavan makes a come back

ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയാണ് കാവ്യാ മാധവൻ. വിവാഹത്തിന് ശേഷം സിനിമയിലേക്ക് കാവ്യ തിരിച്ചുവരില്ലെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ കാവ്യ സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

പക്ഷേ  അഭിനേത്രിയായല്ല മറിച്ച് പിന്നണി ഗായികയായാണ് താരം എത്തുന്നത്. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹദിയ എന്ന സിനിമയ്ക്കു വേണ്ടിയാണ് കാവ്യ പാടുന്നത്. കാവ്യ മുമ്പും സിനിമയിൽ പാടിയിട്ടുണ്ട്. മാറ്റിനി എന്ന സിനിമയ്ക്കു വേണ്ടിയാണ് കാവ്യ ആദ്യമായി പാടുന്നത്.

Selection_103

നവംബർ 25 നാണ് നടൻ ദിലീപും കാവ്യയും വിവാഹിതയായത്. സോഷ്യൽ മീഡിയയിൽ പലവട്ടം വിവാഹിതരായവരാണ് ദീലീപും കാവ്യയും. എന്നാൽ യഥാർത്ഥത്തിൽ ഇവർ വിവാഹിതരാകുമ്പോൾ അത് മാധ്യമങ്ങൾ അറിഞ്ഞത് അവസാന നിമിഷമാണ്. കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ കൊച്ചിയിൽ എത്താൻ മാത്രമാണ് ദിലീപിന്റേയും കാവ്യയുടേയും കുടുംബം അറിയിച്ചിരുന്നത്.

dileep kavya marriage top 10 happenings of mollywood industry

വിവാഹ വാർത്ത ചോരാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ കല്ല്യാണ ദിവസം രാവിലെയോടെയാണ് ക്ഷണിക്കപ്പട്ടവർ പോലും വന്നത് ഈ വിവാഹത്തിനാണെന്ന് തിരിച്ചറിഞ്ഞത്. എറണാകുളത്ത് നോർത്ത് പാലത്തിന് അടുത്തെ സ്വകാര്യ ഹോട്ടലിലാണ് വിവാഹചടങ്ങുകൾ നടന്നത്.

kavya madhavan makes a come back

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top