മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം വരുന്നു, ഒടിയന്‍

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം വരുന്നു. മോഹന്‍ലാല്‍ നായകനായ ഒടിയന്‍ എന്ന ചിത്രത്തില്‍ മഞ്ജുവാര്യരാണ് നായിക. വിഎ ശ്രീകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. വിദേശ സാങ്കേതിക വിദഗ്ധരാണ് വിഎഫ്എക്സ് രംഗങ്ങള്‍ ചിത്രത്തിനായി ഒരുക്കുന്നത്. വിഎഫ്എക്സിനാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന ചിത്രം കൂടിയാണിത്.

സാബു സിറിലാണ് കലാസംവിധായകന്‍. ഹരികൃഷ്ണന്റേതാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top