ദശലക്ഷങ്ങളിൽ ഒരാൾക്ക് മാത്രം വരുന്ന സ്ലീപ്പിങ്ങ് ബ്യൂട്ടി സിൻഡ്രം കൊച്ചിയിൽ നാലു വയസ്സുകാരിക്ക്

rare sleeping beauty syndrome in kochi kid

ദശലക്ഷം പേരിൽ ഒന്നോ രണ്ടോ പേരിൽ മാത്രം കണ്ടുവരുന്ന ക്ലെയിൻ ലെവിൻ സിൻഡ്രോം നാലര വയസ്സുകാരിയിൽ കണ്ടെത്തി. സ്ലീപ്പിങ്ങ് ബ്യൂട്ടി സിൻഡ്രോം എന്നും ഇതിന് പേരുണ്ട്.

കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച കാലടി കാഞ്ഞൂർ സ്വദേശികളായ ദമ്പതികളുടെ മകളിലാണ് രോഗം കണ്ടെത്തിയത്. ഈ രോഗാവസ്ഥ കണ്ടെത്തുന്ന ലോകത്തിലെ റ്റേവും പ്രായം കുറഞ്ഞ കുട്ടികൂടിയാണ് ഈ നാലര വയസ്സുകാരി. അഞ്ചു ദിവസം വരെയാണ് കുട്ടി ഗാഢനിദ്രയിലാകുന്നത്. ഉറക്കത്തിന് മുന്നോടിയായി അസാധാരണമായ പെരുമാറ്റവും അസ്വസ്ഥതകളും കുട്ടി പ്രകടിപ്പിക്കും.

എന്നാൽ ഇപ്പോൾ കുട്ടി മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. നൂറു വർഷത്തോളം കാലം ഗാഢനിദ്രയിലാണ്ട സ്ലീപ്പിങ്ങ് ബ്യൂട്ടി എന്ന രാജകുമാരിയുടെ കഥയിൽ നിന്നാണ് രോഗത്തിന് ഈ പേര് ലഭിക്കുന്നത്.

rare sleeping beauty syndrome in kochi kid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top