മോഡിയെ വിമർശിച്ച രാമചന്ദ്ര ഗുഹയ്ക്ക് ഭീഷണി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ച എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹയ്ക്ക് ഭീഷണി സന്ദേശം. ബിജെപി നേതാവ് അമിത് ഷായെ വിമർശിച്ചതിനെതിരെയും ഭീഷണികൾ ഉയരുന്നുണ്ടെന്നും ഗുഹ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
നിരവധി അക്കൗണ്ടുകളിൽ നിന്ന് ഒരേ തരത്തിലുള്ള ഭീഷണി സന്ദേശങ്ങൾ എത്തുന്നുണ്ടെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. മോഡിയെയും അമിത്ഷായെയും വിമർശിച്ചതിന് ശിക്ഷ അനുഭവിക്കാൻ തയ്യാറായിക്കൊള്ളൂ എന്നാണ് സന്ദേശങ്ങളത്രയുമെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കുന്നു.
അനുഗ്രഹീതരായ പ്രധാനമന്ത്രിയ്ക്കും അമിത്ഷായ്ക്കുമെതിരെ വിമർശനങ്ങൾ ഉന്നയിക്കരുതെന്ന് ഉപദേശിച്ചതായും രാമചന്ദ്ര ഗുഹ.
Many people/ids sending identical mails warning me to “get ready to be punishment (sic) by Divine Mahakal” for being critical of the BJP.
— Ramachandra Guha (@Ram_Guha) 28 March 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here