Advertisement

സ്വർണ്ണം വിറ്റാൽ ഇനി പതിനായിരം രൂപയിൽ കൂടുതൽ ലഭിക്കില്ല

March 29, 2017
Google News 0 minutes Read
gold

സ്വർണ്ണം വിറ്റാൽ ഒരു വ്യക്തിയ്ക്ക് പരമാവധി ഒരു ദിവസം സമാഹരിക്കാവുന്ന തുക 20,000 രൂപയിൽനിന്ന് 10,000 രൂപയായി കുറച്ചു. ഏപ്രിൽ 1 മുതൽ പുതിയ നിയമം ബാധകമാകും. സ്വർണ്ണം വിറ്റതിന്റെ പതിനായിരം ഒഴിച്ചുള്ള ബാക്കി തുക ഓൺലൈൻ ട്രാൻസ്ഫർ ആയോ ചെക്കായോ ലഭ്യമാക്കാം.

ഇത് മറികടക്കാൻ ജ്വല്ലറി ഉടമകളോ സ്വർണ്ണ വ്യാപാരികളോ നടത്തുന്ന ഇടപെടൽ നികുതി വകുപ്പ് പിടികൂടുമെന്ന് മുന്നറിയിപ്പുണ്ട്.

ഈ നടപടി ഗ്രാമീണ മേഖലയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ബാങ്കിങ് വ്യാപകമല്ലാത്ത ഗ്രാമീണർ സാധാരണയായി സ്വർണ്ണം വിൽക്കകുയും പണം സ്വരൂപിക്കുകയും പതിവാണ്. ഇത് കൂടുതൽ പ്രയാസകരമാക്കും ഈ നടപടി എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here