Advertisement

തൃശൂരിൽ പട്ടാപ്പകൽ വൻ സ്വർണ്ണ കവർച്ച: സ്വർണ്ണ വ്യാപാരിയെ ആക്രമിച്ചു രണ്ടര കിലോ സ്വർണം കവർന്നു

September 26, 2024
Google News 1 minute Read

തൃശൂരിൽ പട്ടാപ്പകൽ വൻ സ്വർണ്ണ കവർച്ച. സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ചു രണ്ടര കിലോ സ്വർണമാണ് കവർന്നത്. കോയമ്പത്തൂരിൽ നിന്നും കാറിൽ കൊണ്ടുവന്നിരുന്ന സ്വർണാഭരണങ്ങളാണ് മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം ആക്രമിച്ചു കവർന്നത്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

ദേശീയപാത പീച്ചി കല്ലിടുക്കിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പകൽ 11.45 ഓടുകൂടിയായിരുന്നു സംഭവം നടന്നത്. സ്വർണവ്യാപാരികളായ തൃശൂർ കിഴക്കേക്കോട്ട സ്വദേശിയായ അരുൺ സണ്ണിയും റോജിയുമാണ് ആക്രമണത്തിന് ഇരയായത്. കുതിരാന് സമീപത്ത് വെച്ച് മൂന്ന് വാഹനങ്ങളിലെത്തിയ സംഘം സ്വർണ വ്യാപാരികൾ സഞ്ചരിച്ചിരുന്ന വാഹനം തടയുകയായിരുന്നു. ഇവരുടെ കൈയിൽ ചുറ്റികയും മഴുവും ഉണ്ടായിരുന്നു ചുറ്റിക ഉപയോഗിച്ച് ഇരുവരെയും മർദിച്ചു. കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്വർണം നൽകാൻ വിസമ്മതിച്ചതോടെ ഇരുവരെയും വലിച്ച് പുറത്തേക്കിട്ട ശേഷം ഇവർ സഞ്ചരിച്ചിരുന്ന കാർ സംഘം എടുത്തുകൊണ്ടു പോവുകയും ചെയ്യുകയായിരുന്നു. ഇവരെ തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി മർദിച്ചു. അരുൺ സണ്ണിയെ പാലിയേക്കരയിലും റിജോയെ പുത്തൂരിലും ഇറക്കിവിട്ടു. സംഭവത്തിൽ പ്രതികളെ ഉടൻ കണ്ടെത്താൻ കഴിയുമെന്ന് പൊലീസ് അറിയിച്ചു.

Read Also: Massive gold robbery in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here