ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് 63 സ്ഥാനാര്‍ത്ഥികള്‍!!

ജയലളിതയുടെ മരണത്തോടെ തമിഴ്നാട് ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരോടൊപ്പം തന്നെയാണ് സ്ഥാനാര്‍ത്ഥികളും, കാരണം 63 പേരാണ് മത്സരരംഗത്ത് ഉള്ളത്. ചെറുതും വലുതുമായ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളും, സ്വതന്ത്രരും ഉള്‍പ്പെടെയാണ് ഇത്രയും സ്ഥാനാര്‍ത്ഥികള്‍. ആര്‍കെ നഗറില്‍ ആദ്യമായാണ് ഇത്രയധികം സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

സാധാരണവോട്ടിംഗ് യന്ത്രത്തില്‍ ഇത്രയധികം സ്ഥാനാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കാനാകില്ല. ഇത് കൊണ്ട് തന്നെ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാവും ആര്‍ കെ നഗറിലെ വോട്ടെടുപ്പ് എന്ന് സൂചനയുണ്ട്. നോട്ടയടക്കം 64 ബട്ടനുകളാണ് വോട്ടിംഗ് മിഷ്യനില്‍ വേണ്ടത്. നിലവില്‍ ഇത് അപ്രായോഗികമാണ്. തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി. ഇതോടെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ രൂപമാവും.
m3 ടൈപ്പ് ഇലക്ടോണിക്ക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കാം. ഇതിന്റെ ലഭ്യത ഉറപ്പാക്കിയാല്‍ ആര്‍കെ നഗറില്‍ ഈ നവീന വോട്ടിംഗ് യന്ത്രത്തില്‍ വോട്ടെടുപ്പ് നടക്കാനും സാധ്യതയുണ്ട്. നിലവില്‍ 54 പുരുഷ സ്ഥാനാര്‍ത്ഥികളും എട്ട് വനിതാ സ്ഥാനാര്‍ത്ഥികളുമാണ് മത്സര രംഗത്ത് ഉള്ളത്. 2016അസംബ്ലി ഇലക്ഷനില്‍46 സ്ഥാനാര്‍ത്ഥികളും, 2015 ഉപതെരഞ്ഞെടുപ്പിലും 2011 അസംബ്ലി തെരഞ്ഞെടുപ്പിലും 28 സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top