Advertisement

ടിടിവി ദിനകരന്‌ വന്‍ വിജയം

December 24, 2017
Google News 0 minutes Read
ttv

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന് വന്‍വിജയം. 40,707 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ദിനകരന്‍ വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയലളിത നേടിയതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷമാണിത്. ദിനകരന്‍ 89,013 വോട്ടുകള്‍ നേടി. രണ്ടാമതുള്ള എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഇ മധുസൂദനന്‍ 47,115 വോട്ടുകളാണ് നേടിയത്. പ്രതിപക്ഷമായ ഡിഎംകെ കനത്ത പരാജയം ഏറ്റുവാങ്ങി. കെട്ടിവെച്ച പണം പോലും ഡിഎംകെ സ്ഥാനാര്‍ത്ഥിയായ മരുത് ഗണേഷിന് നേടാനായില്ല. 24,075 വോട്ടുകളാണ് മരുത് ഗണേഷ്‌ നേടിയത്‌. പാര്‍ട്ടിയും ചിഹ്നവും ആര്‍ക്കൊപ്പമാണെങ്കിലും ജനങ്ങള്‍ തനിക്കൊപ്പമാണെന്ന് തെളിഞ്ഞെന്ന് ടി.ടി.വി ദിനകരന്‍ പ്രതികരിച്ചു. 77.68 ശതമാനമാണ് ഈ മാസം 21ന് നടന്ന തിരഞ്ഞെടുപ്പില്‍ പോളിങ് രേഖപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here