ഗ്രേറ്റ് ഫാദര്‍ ഇനിഷ്യല്‍ കളക്ഷന്‍ 4.31കോടി; സന്തോഷം പങ്കുവച്ച് പൃഥ്വി

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫദറിന്റെ ഇനിഷ്യല്‍ കളക്ഷന്‍ 4,31,46,345 രൂപ. 202 സ്ക്രീനുകളിലായി 958ഷോ വഴിയാണ് നാലുകോടി മുപ്പത്തിയൊന്ന് ലക്ഷത്തിലധികം രൂപയുടെ കളക്ഷന്‍ ഗ്രേറ്റ് ഫാദര്‍ നേടിയത്. പുലി മുരുകന് 4.08 കോടിയും കബാലിയ്ക്ക് 4.20 കോടിയുമായിരുന്നു ഓപ്പണിംഗ് ഡേ കളക്ഷന്‍. ആ റെക്കോഡാണ് ഗ്രേറ്റ് ഫാദര്‍ തകര്‍ത്തത്.

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും ആര്യയും ഷാജി നടേശനും സന്തോഷ് ശിവയും നിര്‍മിച്ച ചിത്രത്തിന്റെ ആകെ ചെലവ് 7 കോടിയാണ്. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധാനം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസാണ് ദ ഗ്രേറ്റ് ഫാദര്‍. മമ്മൂട്ടിയുടെ കരിയറിലെയും മലയാള സിനിമയിലെയും ആദ്യ ദിവസം ഏറ്റവും മികച്ച കലക്ഷന്‍ ചിത്രവും ഇനി ദ ഗ്രേറ്റ് ഫാദറാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top