പെൺ സുഹൃത്തിനൊപ്പം പാർക്കിൽ വന്ന യുവാവിന്റെ തല ആന്റി റോമിയോ സ്‌ക്വാഡ് മുണ്ടനം ചെയ്തു

anti romeo squad shaves youths head who came in public park along with female friend

പാർക്കിൽ പെൺസുഹൃത്തിനോടൊപ്പം കണ്ടതിന് യുവാവിെൻറ തല ആൻറി റോമിയോ സ്‌ക്വാഡ് മുണ്ഡനം ചെയ്തു. ഉത്തർ പ്രദേശിലെ ഷാജഹാൻപുരിൽ പൊതു പാർക്കിലാണ് യുവാവ് പെൺ സുഹൃത്തുമായി എത്തിയത്. പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു യു.പിയിലെ ആൻറി റോമിയോ സ്‌ക്വാഡ് യുവാവിെൻറ തല മുണ്ഡനം ചെയ്തത്.

യുവാവിനെയും യുവതിയെയും പാർക്കിൽ വച്ച് കണ്ട പൊലീസുകാർ യുവതിയോട് പോകാൻ ആവശ്യെപ്പട്ട ശേഷം ബാർബറെ വിളിച്ചു വരുത്തി യുവാവിെൻറ തല മുണ്ഡനം ചെയ്യുകയായിരുന്നുവെന്ന് ആരോപണമുണ്ട്. തല മുണ്ഡനം ചെയ്യുന്ന വിഡിയോ വൈറലായതിനെ തുടർന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന മൂന്ന് പൊലീസുകാരെ സസ്‌പെൻറ് ചെയ്തു.

anti romeo squad shaves youths head who came in public park along with female friend

എന്നാൽ സ്ത്രീ സുരക്ഷക്കായി രൂപീകരിച്ച ആൻറി റോമിയോ സ്‌ക്വാഡിെൻറ ഭാഗമല്ല തങ്ങളെന്നാണ് സസ്‌പെൻറ് ചെയ്യെപ്പട്ട കോൺസ്റ്റബിൾമാരുടെ അവകാശവാദം. സംഭവത്തെ കുറിച്ച് കുടുതൽ അന്വേഷണം നടത്താൻ സർക്കിൾ ഇൻസ്‌പെക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

anti romeo squad shaves youths head who came in public park along with female friend

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top