ജിയോ സൗജന്യ സേവനം മൂന്ന് മാസത്തേക്ക് കൂടി നീട്ടി !!

jio offer extended till july

മൂന്ന് മാസത്തേക്ക് കൂടി സൗജന്യ സേവനം ആസ്വദിക്കാനുള്ള ഓഫർ റിലയൻസ് ജിയോ അവതരിപ്പിച്ചു. ഇതിനൊടൊപ്പം ജിയോയുടെ പ്രൈം മെമ്പർഷിപ്പ് എടുക്കുന്നതിനുള്ള കാലവധി റിലയൻസ് നീട്ടിയിട്ടുണ്ട്. ഏപ്രിൽ 15 വരെ ഇനി ജിയോ പ്രൈം മെമ്പറാവാം.

പ്രൈം മെമ്പർഷിപ്പ് എടുത്തവർക്കാണ് മൂന്ന് മാസത്തെ സൗജന്യം ലഭിക്കുക. പ്രൈം മെമ്പർഷിപ്പ് ഉള്ളവർ 303 രൂപയുടെയോ അതിനു മുകളിലുള്ള തുകയുടെയോ റീചാർജ് ചെയ്യുേമ്പാൾ ജൂലൈ വരെ സൗജന്യ സേവനം ലഭിക്കും. റിചാർജ് ചെയ്ത 303 രൂപയുടെയോ അതിന് മുകളിലുള്ള തുകയുടെയോ പ്ലാൻ ജൂലൈ മാസത്തിൽ ആക്ടിവേറ്റാകുകയും ചെയ്യും. ചുരുക്കത്തിൽ ഏപ്രിൽ 15ന് മുമ്പ് 303 രൂപക്ക് റീചാർജ് ചെയ്താൽ നിലവിൽ റിലയൻസ് നൽകുന്ന സൗജന്യങ്ങൾ നാല് മാസത്തേക്ക് കൂടി ആസ്വദിക്കാം.

jio offer extended till july

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top