ഡോക്ടറുടെ വേഷത്തിൽ ആശുപത്രിയിൽ ചുറ്റി നടന്ന് മോഷണം; ഒടുവിൽ പ്രതി പിടിയിൽ

robber disguise as doctor steals gold and money

ഡോക്ടറുടെ വേഷത്തിൽ ആശുപത്രികളിൽ ചുറ്റി നടന്ന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിൽ എറണാകുളം നോർത്ത് പോലീസ് പിടികൂടിയ മഹാരാഷ്ട്ര സ്വദേശിയെ കോടതി റിമാൻഡ് ചെയ്തു.

മഹാരാഷ്ട്ര ലത്തൂർ സ്വദേശി രാജേഷാണ് പിടിയിലായത്. നോർത്തിലെ ആശുപത്രിയിൽ നിന്ന് ബാഗ് കവരാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് പ്രതി പോലീസിന്റെ പിടിയലായത്. സൗത്തിലെ ആശുപത്രിയിൽ എത്തിയ വൃദ്ധയായ രോഗിയിൽ നിന്ന് സ്വർണമാലയും വളയും കവർന്ന ഇയാളെക്കുറിച്ചുള്ള വിവരം ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിരുന്നു.

കളവുപോയ സാധനങ്ങൾ പ്രതിയുടെ അടുത്ത് നിന്ന് പോലീസ് കണ്ടെടുത്തു. നഗരത്തിലെ വിവിധ ആശുപത്രികളിൽ ഇയാൾ സമാന രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

robber disguise as doctor steals gold and money

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top