മൂന്നാമത്തെ പെൺകുഞ്ഞ് പിറന്നാൽ 21,000 രൂപ സമ്മാനം

Girls

മൂന്നാമത്തെ കുട്ടി പെൺകുഞ്ഞായാൽ കുടുംബത്തിന് 21000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. സർക്കാരിന്റെ ആപ്കി ബേട്ടി, ഹമാരി ബേട്ടി പദ്ധതി പ്രകാരമാണ് സർക്കാർ മൂന്നാമത്തെ പെൺകുഞ്ഞിനായി 21000 രൂപ നൽകുന്നത്.

2015 ഓഗസ്റ്റ് 24നുശേഷം മൂന്നാമത്തെ പെൺകുട്ടി ജനിച്ച കുടുംബങ്ങൾക്ക് ധനസഹായം നൽകും. പണം ലഭിക്കുന്നതിന് കുടുംബത്തിൻറെ സാമ്പത്തിക നിലയോ മതമോ ജാതിയോ പ്രശ്‌നമല്ലെന്നും സർക്കാർ അറിയിച്ചു. സ്ത്രീ പുരുഷാനുപാതം, പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കു മുൻഗണന നൽകുന്നതിനായാണ് സർക്കാർ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

കൂടാതെ, ബിപിഎൽ, എസ്‌സി വിഭാഗത്തിൽപ്പെടുന്ന കുടുംബത്തിൽ ജനിക്കുന്ന ആദ്യത്തെ പെൺകുട്ടിക്കും ആപ്കി ബേട്ടി, ഹമാരി ബേട്ടി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top