പൂട്ടുന്ന മദ്യശാലകൾ; പുതിയ മാർഗങ്ങൾ തേടി സംസ്ഥാന സർക്കാർ

ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടാൻ സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടർന്ന് പുതിയ മാർഗങ്ങൾ തേടി സംസ്ഥാന സർക്കാർ. മദ്യശാലകൾ സ്ഥാപിക്കാനുള്ള ചട്ടങ്ങളിൽ ഇളവുകൾ കൊണ്ടുവരാൻ സർക്കാർ നീക്കം നടത്തുന്നതായി സൂചന. മദ്യശാലകൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കും. ഇതിനായി പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിക്കാനും നീക്കം.
സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കാനും സാധ്യത. മദ്യ വിൽപന ശാലകൾ പൂട്ടിയത് വഴി വരുമാനത്തിൽ വലിയ നഷ്ടം നേരിട്ടതായി ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ദേശീയ, സംസ്ഥാന പാതയോരത്തിന് 500 മീറ്റർ ചുറ്റളവിലുള്ള കള്ള് ഷാപ്പ് അടക്കമുള്ള എല്ലാ മദ്യശാലകളും മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഏപ്രിൽ ഒന്നിനാണ് പ്രാബല്യത്തിലെത്തിയത്. ഇതുപ്രകാരം 11 പഞ്ചനക്ഷത്രബാറുകൾ അടച്ചുപൂട്ടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here