ദാഹജലം തേടി വന്യജീവികൾക്ക് ഇനി കാടിറങ്ങേണ്ട; വെള്ളം കാട്ടിലെത്തിക്കാൻ പദ്ധതിയുമായി സർക്കാർ

കൊടുംചൂടിൽ വനത്തിലെ കുളങ്ങളിലടക്കം ജലനിരപ്പ് വൻ തോതിൽ കുറയുന്ന സാഹചര്യത്തിൽ കുടിവെള്ളം തേടി വന്യജീവികൾ കാടിറങ്ങുന്നത് ഒഴിവാക്കാൻ പദ്ധതിയുമായി വനം-വന്യജീവി വകുപ്പ്.
പുഴകളടക്കമുള്ള ജലസ്രോതസുകളിൽനിന്നും സംഭരണികളിൽ ശേഖരിക്കുന്ന വെള്ളം വാഹനങ്ങളിൽ വനത്തിലെത്തിച്ച് വറ്റിക്കൊണ്ടിരിക്കുന്ന കുളങ്ങളിലേക്കും മറ്റും പമ്പ് ചെയ്യുന്നതാണ് പദ്ധതി. വനത്തിലെ കുളങ്ങളിൽ ജലലഭ്യത ഉറപ്പുവരുത്തുന്നത് ദാഹമകറ്റുന്നതിനായി മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ ഒരു പരിധി വരെ സഹായിക്കുമെന്ന് വനം-വന്യജീവി പാലകർ പതീക്ഷിക്കുന്നു. വനത്തിലെ ജലസ്രോതസുകൾ വറ്റിവരളുന്നത് തടയുന്നതും പദ്ധതി ലക്ഷ്യമിടുന്നു.
ബത്തേരി, മുത്തങ്ങ, കുറിച്യാട്, തോൽപ്പെട്ടി എന്നിങ്ങനെ നാല് റേഞ്ചുകളാണ് 344.4 ചതുരകിലോമീറ്റർ വിസ്ത്രീർണമുള്ള വയനാട് വന്യജീവി സങ്കേതത്തിൽ. ഇതിൽ കുറിച്യാട് റേഞ്ചിലാണ് പദ്ധതിക്ക് തുടക്കമായത്. സമീപദിവസങ്ങളിലായി മറ്റു റേഞ്ചുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
govt to pump water in ponds in forest to prevent animals coming out of woods in search of water
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here