കേരളത്തിലെ ഒമ്പത് ജില്ലകളെ വരൾച്ചാബാധിതമായി പ്രഖ്യാപിക്കുന്നു

keralas 9 districts to be declared as drought hit

സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ വരൾച്ചാബാധിതമായി പ്രഖ്യാപിക്കാൻ തീരുമാനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് തീരുമാനമെടുത്തത്. ആലപ്പുഴ, കണ്ണൂർ, ഇടുക്കി, കാസർകോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളെയാണ് വരൾച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നത്.

മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം മുതലായ സൂചികകൾ കണക്കിലെടുത്താണ് ജില്ലകളെ വരൾച്ചാബാധിതമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top