കുട്ടമ്പേരൂർ ആറിന് ജീവൻ നൽകി തൊഴിലുറപ്പ് ജീവനക്കാർ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളം വേനലെത്തും മുമ്പേ വറ്റി വരളുന്നു. മഴയ്ക്കും പുഴയ്ക്കും ഒരു കുറവുമില്ലാത്ത കേരളത്തിൽ വരൾച്ച ആരംഭിച്ചതുതന്നെ പുഴകൾ മരിക്കാൻ തുടങ്ങിയതോടെയാണ്. എന്നാൽ തങ്ങളുടെ നാട്ടിലെ പുഴയെ അങ്ങനെ മരണത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ല ആലപ്പുഴയിലെ ബുധനൂരുകാർ.
നശിച്ച് തുടങ്ങിയ കുട്ടമ്പേരൂർ ആറിനാണ് 700 ഓളം തൊഴിലുറപ്പ് തൊഴിലാളികളുടെ അശ്രാന്ത പരിശ്രമത്തിലൂടെ ജീവൻ ലഭിച്ചത്. മാലിന്യങ്ങൾ അടിഞ്ഞുകൂടി ഒഴുക്കുനിലച്ച പുഴ കാടുമൂടി ജീവനറ്റ് തുടങ്ങിയിരുന്നു. എന്നാൽ ഇന്ന് കുട്ടമ്പേരൂർ പുഴയിലൂടെ വെള്ളമൊഴുകുകയാണ്, നല്ല തെളിവെള്ളം. പുഴയുടെ ജീവനാണ് മഴയെയും അതുവഴി പ്രകൃതിയെയും നിലിർത്തുന്നത്. ആ തിരിച്ചറിവാണ് ബുധനൂരുകാർക്കുണ്ടായത്. ആ തിരിച്ചറിവുതന്നെയാണ് ലോകത്തെവിടെയും ഉണ്ടാകേണ്ടതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here