Advertisement

13 വർഷമായി മഴ കാത്തൊരു രാജ്യം; വെള്ളം റേഷനായി നൽകാനൊരുങ്ങി അധികൃതർ…

April 13, 2022
Google News 1 minute Read

മാറിവരുന്ന കാലാവസ്ഥയും പ്രകൃതി ദുരന്തങ്ങളും ഇപ്പോൾ പതിവാണ്. കടുത്ത വരൾച്ച, വെള്ളപൊക്കം തുടങ്ങിയ പലപ്രശ്‌നങ്ങളുടെയും പിടിയിലാണ് നിരവധി രാജ്യങ്ങൾ. തെക്കെ അമേരിക്കന്‍ രാജ്യമായ ചിലി കടുത്ത വരൾച്ചയുടെ പിടിയിലാണ്. കഴിഞ്ഞ 13 വർഷമായി ചിലിയിൽ മഴ പെയ്തിട്ടില്ല. അതോടെ നദികളും തോടുകളുമെല്ലാം വറ്റിവരണ്ടു. രാജ്യത്തിൻറെ എല്ലാ ഭാഗത്തും വെള്ളം കിട്ടാക്കനിയായി. അതോടെ രാജ്യത്തെ കൃഷിയേയും ഇത് കാര്യമായി ബാധിച്ചു. ചിലിയിലെ കൃഷി പകുതിയായി കുറഞ്ഞെന്നു കണക്കുകൾ സൂചിപ്പിക്കുന്നത്.

അതോടെ വെള്ളം റേഷനായി നല്കാൻ ഒരുങ്ങുകയാണ് അധികൃതർ. ആദ്യം തലസ്ഥാന നഗരമായ സാന്‍ഡിയേഗോയിലാണ് വെള്ളം റേഷനായി നല്‍കുക. 60 ലക്ഷത്തോളം പേരാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ നാലുഘട്ടങ്ങളിലായാണ് വെള്ളം വിതരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ജലസംരക്ഷണത്തെക്കുറിച്ചും ഭൂഗര്‍ഭജലം വിനിയോഗിക്കേണ്ടതിനെക്കുറിച്ചും ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കും. അതുകൂടാതെ അവസാന ഘട്ടത്തിൽ ജലവിനിയോഗം പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരും.

കൂടാതെ പവർകട്ടും നടപ്പിലാക്കും. വൈദ്യുതി വിതരണം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പവർകട്ട്. ഒരുദിവസം ഒരുപ്രദേശത്തു മാത്രം വെള്ളം നല്‍കുന്ന വിധമാണ് നിയന്ത്രണം നടപ്പാക്കുക. ഇനി രാജ്യത്തെ നദികളില്‍ ജലനിരപ്പ് വർധിച്ചാൽ മാത്രമേ രാജ്യം ഇപ്പോൾ നേരിടുന്ന അവസ്ഥയിൽ നിന്ന് കരകയറാൻ സാധിക്കുകയുള്ളു. കഴിഞ്ഞ മുപ്പത് വർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ രാജ്യത്തെ ജലലഭ്യത 10 മുതല്‍ 37 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്.

Story Highlights: Chile unveils plan for water rationing in capital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here