Advertisement

വരണ്ടുണങ്ങിയ കുളങ്ങളിലെ ചെളിയില്‍ പൊതിഞ്ഞ്, ഒരിറ്റ് വെള്ളം കിട്ടാതെ…; ബോട്‌സ്വാനയിലെ വരള്‍ച്ചയില്‍ ഹിപ്പോകള്‍ കൂട്ടമരണത്തിന്റെ ഭീഷണിയില്‍

April 27, 2024
Google News 3 minutes Read
Endangered Hippos Stuck In Dried Ponds In Drought-Hit Botswana

ബോട്‌സ്വാനയിലെ കടുത്ത വരള്‍ച്ചയില്‍ കുളങ്ങള്‍ വരണ്ടുണങ്ങി ചെളി മാത്രം അവശേഷിച്ചതോടെ എങ്ങോട്ടും പോകാനാകാതെ ഹിപ്പോപൊട്ടാമസുകള്‍ ഉഷ്ണിച്ച് മരിക്കുന്നതായി റിപ്പോര്‍ട്ട്. വരണ്ടുണങ്ങിയ കുളങ്ങളിലെ ചെളിയില്‍ പുതഞ്ഞുപോയ ഹിപ്പോകൂട്ടങ്ങള്‍ വൈകാതെ ചത്തൊടുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വംശനാശ ഭീഷണി നേരിടുന്ന ഹിപ്പോകള്‍ കൂട്ടമായി ചത്തൊടുങ്ങാനിരിക്കുന്നത് പരിസ്ഥിതി പ്രവര്‍ത്തകരേയും ആശങ്കയിലാക്കുന്നുണ്ട്. തെക്കന്‍ ആഫ്രിക്കയെ വലയ്ക്കുന്ന കടുത്ത വരള്‍ച്ച വിളവെടുപ്പിനെ ബാധിച്ചതായും മിക്ക രാജ്യങ്ങളും കടുത്ത പട്ടിണിയിലൂടെ കടന്നുപോകുന്നതായും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. (Endangered Hippos Stuck In Dried Ponds In Drought-Hit Botswana)

വടക്കന്‍ ബോട്‌സ്വാനയിലെ ഒകവാംഗോ ഡെല്‍റ്റയ്ക്ക് സമീപത്തെ തമലകനെ നദി വറ്റിപ്പോയത് ഹിപ്പോപൊട്ടാമസുകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണ്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹിപ്പോപൊട്ടാമസുകളുള്ള സ്ഥലങ്ങളിലൊന്നാണ് ബോട്‌സ്വാന.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കട്ടിയുള്ള തൊലിയായതിനാല്‍ പൊതുവേ ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ് ഹിപ്പോകള്‍ വിഹരിക്കാറ്. വെള്ളമില്ലാതാകുന്നതോടെ ഹിപ്പോകള്‍ അക്രമാസക്തരാകുകയും വെള്ളം തേടി ഗ്രാമങ്ങളില്‍ ഇറങ്ങുകയും ചെയ്യുന്നു. എല്‍ നിനോ പ്രതിഭാസത്തിന്റെ ഫലമായാണ് ബോട്‌സ്വാന കടുത്ത വരള്‍ച്ച നേരിടുന്നത്.

Story Highlights : Endangered Hippos Stuck In Dried Ponds In Drought-Hit Botswana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here