ബാഗിൽ ഒളിപ്പിച്ച ഗ്രനേഡുകളുമായി സൈനികൻ പിടിയിൽ

soldier

ബാഗിൽ ഒളിപ്പിച്ച ഗ്രനേഡുകളുമായി ശ്രീനഗർ വിമാനത്താവളത്തിൽ സൈനികൻ പിടിയിൽ.  ജമ്മുകശ്മീർ 17 ജെ.എ.കെ റൈഫിൾ ബറ്റാലിയൻ അംഗം ഗോപാൽ മുഖിയയാണ് ഗ്രനേഡുകളുമായി പിടിയിലായത്. കശ്മീരിലെ ഉറി സെക്ടറിൽ അതിർത്തി നിയന്ത്രണ രേഖയിൽ ജോലി ചെയ്യുന്ന ജവാനാണ് ഗോപാൽ മുഖിയ. സൈനികർ പരിശീലനത്തിനുപയോഗിക്കുന്ന ഗ്രനേഡ് 90 യാണ് ഇയാളിൽനിന്ന് പിടികൂടിയത്.

ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കാണ് ഗോപാൽ ടിക്കറ്റ് എടുത്തിരുന്നത്. ബാഗ് പരിശോധനയിൽ രണ്ട് ഗ്രനേഡുകൾ കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു. തന്റെ ഓഫീസർ തന്നയച്ചതാണെന്നും മീൻ പിടിക്കുന്നതിന് വേണ്ടിയാണിത് കൊണ്ട് പോകുന്നതെന്നും ഗേപാൽ പോലീസിനോട് പറഞ്ഞു. എന്നാൽ മറുപടി വിശ്വസനീയമല്ലെന്നും സംഭവം അന്വേഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.ഡാർജ്‌ലിങ് സ്വദേശിയാണ് ഗോപാൽ മുഖിയ. ശ്രീനഗർ വിമാനത്താവളം അതീവ ജാഗ്രത പ്രദേശമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top