ഫോൺവിളി വിവാദം; പ്രതികൾ കീഴടങ്ങി
ഫോൺവിളി വിവാദത്തിൽ ചാനൽ മേധാവി അജിത്ത്കുമാറടക്കമുള്ള എട്ട് പ്രതികൾ പൊലീസിൽ കീഴടങ്ങി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിയാണ് ഇവർ കീഴടങ്ങിയത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
നേരത്തെ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നിട്ടും ഇവർ ഹാജരായിരുന്നില്ല. അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യവും ഹൈക്കോടതി ഇന്നലെ തളളി. ഇതിന് പിന്നാലെയാണ് കീഴടങ്ങൽ. മുൻമന്ത്രി എ.കെ ശശീന്ദ്രന്റേതെന്ന പേരിൽ പുറത്തുവിട്ട വിവാദ ഫോൺ സംഭാഷണത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തര്വിടുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here