സർക്കാർ മദ്യലോബിക്ക് ഒത്താശ ചെയ്യുന്നു: ചെന്നിത്തല

chennithala

സർക്കാർ മദ്യലോബിക്ക് ഒത്താശ ചെയ്യുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയസംസംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതി വിധി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ജനവികാരങ്ങൾ കണക്കിലെടുക്കാതെ ജനവാസകേന്ദ്രങ്ങളിൽ ബിവറേജസിന്റെ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നു.

പഞ്ചായത്തിന്റെയും നഗരസഭയുടെയും അനുമതി കൂടാതെയാണ് മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതെന്നും ചെന്നിത്തല. യുഡിഎഫിന്റെ മദ്യനയത്തെ സർക്കാർ തകർക്കുകയാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞതിനുശേഷം ഇതിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും ചെന്നിത്തല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top