Advertisement

ഹർത്താലിൽ പരക്കെ അക്രമം

April 6, 2017
2 minutes Read

സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ അക്രമം. വാഹനങ്ങൾ തടഞ്ഞും കല്ലെറിഞ്ഞും പ്രവർത്തകർ ഹർത്താൽ അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ്. കൊല്ലത്ത് ഇരവിപുരത്ത് നിർത്തിയിട്ട വാഹനത്തിന് നേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. തിരുവനന്തപുരം പാളയം പള്ളിയ്ക്ക്‌ മുന്നിലും എറണാകുളം കളമശ്ശേരിയിലും വാഹനങ്ങൾ തടയുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്യുന്നു.

ഹർത്താലിനെ തുടർന്ന് കടകൾ പുർണ്ണമായും അടഞ്ഞ് കിടക്കുകയാണ്. കെഎസ്ആർടിസി ബസ്സുകൾ സർവ്വീസ് നിർത്തി വച്ചു. ഓട്ടോ ടാക്‌സികൾ ഒന്നുംതന്നെ നിരത്തിലിറങ്ങുന്നില്ല.

ഹർത്താൽ അറിയാതെ എത്തിപ്പെട്ടവർ കുട്ടിുകൾക്കും കുടുംബത്തിനുമൊപ്പം വാഹനങ്ങൾ കിട്ടാതെ വലയുകയാണ്. അതേസമയം പല ജില്ലകളിലും റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിപ്പോയ യാത്രക്കാരെ വിവിധ വാഹനങ്ങളിൽ പോലീസ് അതത് സ്ഥലങ്ങളിൽ എത്തിക്കുന്നുണ്ട്.

ജിഷ്ണുവിന്റെ കുടുംബത്തിന് നേരെയുണ്ടായ അനീതിയ്‌ക്കെതിരെ മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് യുഡിഎഫ് ഹർത്താൽ ആചരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് മലപ്പുറത്തെ തെരഞ്ഞെടുപ്പിൽനിന്ന് ഒഴിവാക്കിയത്.



ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top