ഷാജഹാന്റെ അറസ്റ്റ് പൊതു വിഷയമല്ല: ജി സുധാകരൻ

സർക്കാരിനെ മോശമാക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും അവരുടെ ഏജന്റുമാർ പലരും പിടിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജി സുധാകരൻ. കെ എം ഷാജഹാന്റെ അറസ്റ്റ് പൊതു വിഷയമല്ല. ജനങ്ങൾക്ക് അതൊന്നും പ്രശ്‌നമല്ല.
സർക്കാരിനെ മോശമാക്കാൻ കൂട്ട് പിടിക്കുന്നവർ തിരുത്തേണ്ടി വരുമെന്നും സുധാകരൻ കൊച്ചിയിൽ പറഞ്ഞു. കെ എം ഷാജഹാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
യുപിഎ സർക്കാരിന്റെ കാലത്ത് എൺപതിനായിരത്തിലധികം മുസ്ലീം യുവതി യുവാക്കൾ തീവ്രവാദ കുറ്റം ചുമത്തി ജാമ്യം പോലും ലഭിക്കാതെ ജയിലിടയ്ക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ വിചാരണ പോലും നടക്കുന്നില്ല. ബിജെപി സർക്കാർ അധികാരത്തിലെത്തിയിട്ടും അവരെ വിട്ടിട്ടില്ല. ആതേ കുറിച്ച് കേരളത്തിലെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here