വരലക്ഷ്മി സിനിമാ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയതിന്റെ കാരണം വ്യക്തമാക്കി സമുദ്രക്കനി രംഗത്ത്

ജയറാം ചിത്രത്തില്‍ നിന്ന് വരലക്ഷ്മിയെ പുറത്താക്കിയതെന്തിനെന്ന് വ്യക്തമാക്കി സമുദ്രക്കനി രംഗത്ത്. നിര്‍മ്മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ പടത്തില്‍ നിന്ന് പിന്മാറുന്നു എന്നാണ് വരലക്ഷ്മി അറിയിച്ചത്. എന്നാല്‍ താമസിക്കാന്‍ നല്‍കിയ ഹോട്ടല്‍ സൗകര്യങ്ങളില്‍ തൃപ്തയാകാത്തതിനാലാണ് വരലക്ഷ്മി പിന്മാറിയത് എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ സമുദ്രക്കനി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ജയറാം നായകനായ ആകാശമിഠായി എന്ന ചിത്രത്തില്‍ നിന്നാണ് നടി വരലക്ഷ്മി പിന്മാറിയത്. ഈ വിവരം വരലക്ഷ്മി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ നിര്‍മ്മാതാക്കളുമായുള്ള അസ്വാരസ്യം കൊണ്ടാണ് പിന്മാറ്റം എന്നാണ് വരലക്ഷ്മി വ്യക്തമാക്കിയത്.
സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് വരലക്ഷ്മി നിര്‍ബന്ധം പിടിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്ത ശേഷമാണ് വരലക്ഷ്മി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയത്. ആ സമയത്ത് ചില പറയാന്‍ പാടില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചുവെന്നും സമുദ്രക്കനി പറയുന്നു. വരലക്ഷ്മിയ്ക്ക് പകരം ഇനിയയാണ് ചിത്രത്തില്‍ ഇനി നായകി വേഷം ചെയ്യുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here