വിഷുക്കൈനീട്ടവുമായി മലയാള സിനിമയുടെ ഗ്രേറ്റ് ഫാദര്‍!!

സാറയുടെ പ്രായമുള്ള പത്ത് അനാഥ ബാല്യങ്ങള്‍ക്ക് വിഷു കൈനീട്ടം സമ്മാനിച്ച് ഡേവിഡ് നൈനാന്റെ വിഷു ആഘോഷം ഫ്ളവേഴ്സ് കുടുംബത്തില്‍!! ഹിറ്റ് ചിത്രം ഗ്രേറ്റ് ഫാദറിന്റെ വിശേഷങ്ങളുമായി മമ്മൂട്ടി ഈ വിഷുദിനത്തില്‍ ഫ്ളവേഴ്സ് ചാനലിലെത്തുമ്പോള് ആ വരവിന് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു, എന്നോ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട് അനാഥത്വത്തിന്റെ ഇരുട്ടില്‍ തനിച്ചായിപ്പോയ പത്ത് ബാല്യങ്ങള്‍ക്ക് വിഷു കൈനീട്ടവുമായാണ് മമ്മൂട്ടി ഫ്ളവേഴ്സിന്റെ വിഷു ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. പരിപാടിയ്ക്കിടെ ലഭിച്ച അപ്രതീക്ഷിത സമ്മാനത്തിന്റെ തിളക്കത്തിലാവും ആ കണ്ണുകള്‍ ഇപ്പോഴും.
ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ പരിപാടികളിലേയും താരങ്ങള്‍ നിറഞ്ഞ സദസ്സിലേക്കാണ് മമ്മൂട്ടി ഗ്രേറ്റ് ഫാദര്‍ വിശേഷങ്ങളുമായി എത്തിയത്. അവതാരകയായി അന്‍സിബയും എത്തി. ഇടയ്ക്കിടെ തമാശയുടെ ഓലപ്പടക്കവുമായി കോമഡി സൂപ്പര്‍ നൈറ്റ് താരങ്ങളും! കളിയും ചിരിയും കുട്ടികുറുമ്പുകളുമായി കട്ടുറുമ്പ് ടീംമും, വീട്ടമ്മമാരും ഒപ്പം കൂടി. ഓരോരുത്തരുടേയും ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞും എല്ലാവരുമൊത്ത് സെല്‍ഫിയെടുത്തും മമ്മൂട്ടിയും ഫ്ളവേഴ്സ് കുടുംബത്തിലെ ഗ്രേറ്റ് ഫാദറായി.
ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷം ചെയ്ത അനഘയും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിഷുദിനത്തില്‍ വൈകിട്ട് 6.30നാണ് ‘മമ്മൂക്ക ദ ഗ്രേറ്റ് ഫാദര്‍’ എന്ന ഈ പരിപാടി സംപ്രേക്ഷണം ചെയ്യുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here