ലോക മുത്തശ്ശിക്ക് വിട

ലോക മുത്തശ്ശി എമ്മ മൊറാനോ ഓർമ്മയായി. 117 വയസ്സായിരുന്നു ഇവർക്ക്. 1899 നവംബർ 29-ന് ജനിച്ച എമ്മ മൂന്ന് പതിറ്റാണ്ടുകളാണ് സാക്ഷ്യം വഹിച്ചത്. ഇക്കാലയളവിലെ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്കും എമ്മ സാക്ഷ്യം വഹിച്ചു.
റൈറ്റ് സഹോദരന്മാർ ആകാശത്ത് പറക്കുന്നതിനും നാലു വർഷം മുമ്പാണ് ഇവരുടെ ജനനം. അതിനു ശേഷം ദൈർഘ്യമേറിയ ജീവിത യാത്രയിൽ എമ്മ രണ്ടു ലോക മഹായുദ്ധങ്ങൾക്ക് സാക്ഷിയായി. ഇറ്റലിയിൽ 90 സർക്കാരുകളെയും അനുഭവിച്ചു. അവസാന കാലം ഇവർ വടക്കൻ ഇറ്റലിയിൽ ആയിരുന്നു.
ഭക്ഷണകാര്യത്തിൽ കൃത്യമായ നിഷ്ഠകൾ പാലിച്ചിരുന്ന എമ്മ കുറച്ചു നാളുകളായി സാമൂഹികജീവിതത്തിൽ നിന്ന് ഒതുങ്ങിക്കൂടിയിരുന്നു. എമ്മയുടെ ആയുർദൈർഘ്യത്തിന്റെ കാരണങ്ങൾ യൂണിവേഴ്‌സിറ്റികളിൽ പഠന വിഷയമാക്കിയിട്ടുണ്ട്.
worlds oldest woman dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here