മലപ്പുറം ഫലം; സർക്കാരിന് എതിരല്ലെന്ന് മുഖ്യമന്ത്രി; മികച്ച പ്രകടനമെന്ന് കോടിയേരി

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന് എതിരായ വിധിയെഴുത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ് ഡി പി ഐയും വെൽഫയർ പാർട്ടിയും കൂടിച്ചേർ്നനിട്ടും യുഡിഎഫിന് നേട്ടമുണ്ടാക്കാനായില്ലെന്നും പിണറായി വിജയൻ.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിന് വോട്ട് ശതമാനം വർദ്ധിച്ചു. ബിജെപിയുടെ വോട്ടിംഗ് ശതമാനം പുറകോട്ട് പോയി. മലപ്പുറത്തെ കടുത്ത മത്സരമാണ് യുഡിഎഫിന് ഭൂരിപക്ഷം കുറയാൻ ഇടയാക്കിയതെന്നും പിണറായി വ്യക്തമാക്കി.
എൽഡിഎഫ് നടത്തിയത് മികച്ച് പ്രകടനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ജനം നൽകിയതെന്നും കോടിയേരി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here