സ്ത്രീകൾക്ക് മൂന്ന് ലക്ഷം രൂപ വായ്പ

സംസ്ഥാന വനിതാ വികസന കോർപറേഷൻ ന്യൂനപക്ഷ, ഹിന്ദു പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന തൊഴിൽ രഹിതരായ സ്ത്രീകൾക്ക് മൂന്ന് ലക്ഷം രൂപ വരെയും ഹിന്ദു മുന്നോക്ക, പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്ക് രണ്ട് ലക്ഷം രൂപ വരെയും സ്വയം തൊഴിൽ ചെയ്യുന്നതിനായി ആറ് ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്നു. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നൽകണം.
അപേക്ഷകർ 18 നും 55 നും മധ്യേ പ്രായമുളളവരും കുടുംബ വാർഷിക വരുമാനം ന്യൂനപക്ഷ/ഹിന്ദു മുന്നോക്ക വിഭാഗങ്ങൾക്ക് ഗ്രാമ പ്രദേശത്ത് 81,000, നഗരപ്രദേശത്ത് 1,03,000, ഹിന്ദു പിന്നാക്ക/പട്ടികജാതി വിഭാഗങ്ങൾക്ക് ഗ്രാമപ്രദേശത്ത് 98,000, നഗരപ്രദേശത്ത് 1,20,000 രൂപയിൽ താഴെയായിരിക്കണം.
എറണാകുളം ജില്ലയിലെ താത്പര്യമുളള വനിതാ സംരംഭകർ അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും വനിതാ വികസന കോർപറേഷന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. വിലാസം ലിയോൺസ് അപ്പാർട്ട്‌മെന്റ്, സരിത തീയറ്ററിന് എതിർവശം, ബാനർജി റോഡ്, എറണാകുളം. ഫോൺ 04842394932, 9496015008.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here