സംസ്ഥാനത്ത് പകർച്ചപ്പനികൾ പിടിമുറുക്കുന്നു

fever grips kerala

സംസ്ഥാനത്ത് ഡങ്കിപ്പനി, എച്1എൻ1 പോലുള്ള പകർച്ചപനികൾ പടരുന്നു. കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 66 ഡങ്കിപ്പനി കേസുകളാണ്. അതിൽ 54 ഉം തിരുവനന്തപുരം ജില്ലയിലാണ്. ഇടയ്ക്കിടെയുള്ള കാലാവസ്ഥാ മാറ്റവും ഒപ്പം കൊതുക് പെരുകുന്നുതുമാണ് പകർച്ചപ്പനികൾ പിടിമുറുക്കാനിള്ള കാരണമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.

ഈ മാസം മാത്രം സംസ്ഥാനത്ത് അഞ്ഞൂറിലധികം പേരിലാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ 18 പേർ എച്ച് 1 എൻ 1 ബാധിച്ച് മരിച്ചു.
എച്ച് 1 എൻ 1 ബാധിച്ച് ഏപ്രിലിൽ മാത്രം 68 പേരെയാണ് ആസ്?പത്രിയിൽ പ്രവേശിപ്പിച്ചത്.

കൊല്ലം ജില്ലയാണ് ഡെങ്കിപ്പനിയിൽ തിരുവനന്തപുരത്തിന് തൊട്ടുപിന്നിൽ. കഴിഞ്ഞമൂന്നുമാസത്തിനിടെ ജില്ലയിൽ രോഗം ബാധിച്ചത് 109 പേർക്ക്.

ലക്ഷണങ്ങൾ

കടുത്ത പനിക്കൊപ്പം ശരീരവേദന, തലവേദന, ശരീരത്ത് ചുവന്ന പാടുകൾ തുടങ്ങിയവ ഡെങ്കിയുടെ ലക്ഷണമാണ്. വൈറസ് രോഗമായ എച്ച് 1 എൻ 1 തുമ്മലിലൂടെയും ചുമയിലൂടെയും മറ്റുമാണ് പകരുന്നത്. ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടൽ തുടങ്ങിയ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ ഡോക്ടറുടെ സഹായം തേടണം.

fever grips kerala‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More