Advertisement

കട്ടപ്പ മാപ്പ് പറഞ്ഞു; ബാഹുബലി കർണാടകയിലെത്തും

April 21, 2017
Google News 1 minute Read
sathyaraj

ബാഹുബലി കർണാടകയിൽ പ്രദർശിപ്പിക്കുന്നതിനെതിരെ കർണാടകയിൽ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ, മാപ്പ് പറഞ്ഞ് സത്യരാജ്. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് കവേരി നദീ ജല പ്രശ്‌നത്തിൽ കർണാടകക്കാർക്കെതിരെ നടത്തിയ പരാമർശത്തിലാണ് ഖേദം പ്രകടിപ്പിച്ച് നടൻ സത്യരാജ് രംഗത്തെത്തിയത്.

താൻ കർണാടകയിലെ ജനങ്ങൾക്കെതിരല്ലെന്നും മുപ്പത് വർഷമായി തന്റെ സഹായിയായി നിൽക്കുന്നത് കന്നടക്കാരനായ ഷേഖർ ആണെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് വർഷം മുമ്പുള്ള എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെ ങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും തമിഴ് ജനതക്ക് ഇക്കാര്യം മനസിലാകുമെന്ന് കരുതുന്നുവെന്നും സത്യരാജ് വ്യക്തമാക്കി.

കാവേരി പ്രശ്‌നത്തിൽ സത്യരാജ് നടത്തിയ കർണാടക വിരുദ്ധ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ ‘ബാഹുബലി 2: ദി കൺക്ലൂഷൻ’ സിനിമ കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കന്നട സംഘടനകൾ നിലപാടെടുത്തിരുന്നു. ഇതോടെയാണ് സത്യരാജ് മാപ്പു പറഞ്ഞ്. റിലീസിങ് തീയതിയായ ഏപ്രിൽ 28ന് കന്നട സംഘടനകൾ ബംഗളൂരുവിൽ ബന്ദിനും ആഹ്വാനം ചെയ്തിരുന്നു.

9 വർഷം മുമ്പ് നടന്ന സംഭവവുമായി ബാഹുബലിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകൻ രാജമൗലി രംഗത്തെത്തിയിരുന്നു.

Bahubali| Sathyaraj| Cauvery| Cauvery water issue|

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here