കാവേരി നദീജലത്തര്‍ക്കം; ബെംഗളൂരുവില്‍ ബന്ദ്; നിരോധനാജ്ഞ പ്രഖ്യാപിച്ചു

തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നതിനെതിരെ ബെംഗളൂരുവില്‍ കര്‍ഷക, കന്നഡ സംഘടനകളുടെ ബന്ദ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. കര്‍ണാടക ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ബന്ദ്. എന്നാല്‍ 175ഓളം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ബെംഗളൂരുവില്‍ പോലീസ് തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളം വിട്ടു കൊടുത്താല്‍ കര്‍ണാടകയിലെ കര്‍ഷകരെ രൂക്ഷമായി ബാധിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. കന്നഡസംഘടനകളുടെ പ്രതിനിധികള്‍ ബെംഗളൂരുവില്‍ യോഗംചേര്‍ന്ന് 29-ന് കര്‍ണാടക ബന്ദ് ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Story Highlights: Bengaluru bandh over Cauvery water-sharing issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here