മൂന്നാറില്‍ പിന്നോട്ടില്ലെന്ന് ഇ ചന്ദ്രശേഖരന്

മൂന്നാറില്‍ കയ്യേറ്റത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. ഇന്നലെ മുഖ്യമന്ത്രി ഉള്‍പ്പെട്ട യോഗത്തിലും കയ്യേറ്റത്തിനെതിരെ നടപടി വേണമെന്ന നിലപാടാണ് ഉണ്ടായത്. ഇനി കുരിശ് പൊളിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത് അപ്പോള്‍ ആലോചിക്കുമെന്നും, പാപ്പാത്തിച്ചോലയിലെ ഇപ്പോഴുണ്ടായിരുന്ന കയ്യേറ്റം പൂര്‍ണ്ണമായി ഒഴിവാക്കിയെന്നും മന്ത്രി അറിയിച്ചു.
പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയ സ്ഥലത്ത് ഇന്നലെ പ്രത്യക്ഷപ്പെട്ട മരക്കുരിശ്ശ് നീക്കിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേര് പോലീസ് കസ്റ്റഡിയിലുണ്ട്.
Munnar|E Chandrasekharan
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!