ഒടുവിൽ മാപ്പ് പറഞ്ഞ് കെആർകെ; മാപ്പ് പറയിച്ച് മലയാളികൾ

മോഹൻലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച് കളിയാക്കിയ ഹിന്ദി നടൻ കെആർകെ ഒടുവിൽ മാപ്പ് പറഞ്ഞു. ഇന്ന് രാവിലെയാണ് മോഹൻലാലിനോട് മാപ്പ് പറഞ്ഞ്കൊണ്ടുള്ള കെആർകെയുടെ ട്വീറ്റ് വരുന്നത്.
മോഹൻലാലിനെ ഛോട്ടാഭീം എന്ന് വിളിച്ചതിൽ താൻ ഖേദിക്കുന്നുവെന്നും, തനിക്ക് അദ്ദേഹത്തെപറ്റി അറിയില്ലായിരുന്നെന്നും, എന്നാൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാറാണ് മോഹൻലാലെന്ന് തനിക്കിപ്പോൾ മനസ്സിലായെന്നും കെആർകെ ട്വീറ്റിൽ പറയുന്നു.
Sir @Mohanlal sorry to call you #ChotaBheem Coz I didn’t know much about you. But now I know that you are a super star of Malayalam films.
— KRK (@kamaalrkhan) April 23, 2017
എംടിയുടെ രണ്ടാമൂഴത്തിൽ മോഹൻലാൽ ഭീമനായി എത്തുന്നു എന്ന വാർത്ത് പുറത്ത് വന്നതോടെയാണ് പരിഹാസവുമായി കെആർകെ എത്തുന്നത്. ഛോട്ടാഭീമിനെ പോലുള്ള മോഹൻലാൽ എങ്ങനെയാണ് മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുന്നതെന്നും നിർമ്മാതാവായ ബി ആർ ഷെട്ടി എന്തിനാണ് ഇത്രയും പാഴ്ചെലവ് നടത്തുന്നത് എന്നുമായിരുന്നു കെആർകെയുടെ ആദ്യ ട്വീറ്റ്.
സംഭവം വിവാദമായതോടെ കെആർകെയുടെ ട്വീറ്റിന് താഴെയും അദ്ദേഹത്തിന്റെ മറ്റ് സോഷ്യൽ മീഡിയ പേജുകളിലും അസഭ്യവർഷവും പൊങ്കാലയുമായി മലയാളികൾ എത്തി. ഒപ്പം അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുമെന്ന തരത്തിലുള്ള ഭീഷണികളും ഉണ്ടായിരുന്നു. ആരാധകർക്ക് പുറമേ ചലച്ചിത്ര താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിൻ എന്നിവരും കെആർകെയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.
krk apologises| mohanlal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here