സുപ്രീം കോടതി വിധിയെ അനുകൂലിച്ച് വി എസ്

സുപ്രീം കോടതി വിധിയിൽ സെൻകുമാറിനെ അനുകൂലിച്ച് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. സുപ്രീം കോടതി വിധി അല്ലേ അനുസരിച്ചല്ലേ പറ്റൂ എന്ന് വി എസ് വിധിയോട് പ്രതികരിച്ചു.
ഡിജിപി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിനെതിരെ ടി പി സെൻകുമാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് വിഎസിന്റെ പ്രതികരണം. സെൻകുമാറിനെ വീണ്ടും ഡിജിപിയാക്കണമെന്ന് കോടതി വിധിച്ചു.
ഇടത് സർക്കാർ അധികാത്തിലേറിയ ഉടനെയാണ് സെൻകുമാറിനെ നീക്കിയത്. പുറ്റിങ്ങൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സെൻകുമാറിനെതിരെ സർക്കാർ നടപടിയെടുത്തത്. സർക്കാർ നടപടി തെറ്റാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ മദൻ ബി.ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണു സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.
മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണു സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. ജിഷ, പുറ്റിങ്ങൽ കേസുകളിൽ വീഴ്ച വരുത്തിയിട്ടില്ല. സ്ഥലംമാറ്റുന്നതുമായി ബന്ധപ്പെട്ട പൊലീസ് നിയമത്തിലെ വകുപ്പുകൾ ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദുചെയ്യണമെന്നും സെൻകുമാറിന്റെ അഭാഭാഷകൻ ദുഷ്യന്ത് ദവം ആവശ്യപ്പെട്ടു.
V S Achuthanandan| T P Senkumar| SC Verdict| Supreme Court|
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here