എന്താണ് കെയർഫുൾ ? ജോമോൾ പറയുന്നു

1989 മുതൽ 2007 വരെ പതിനെട്ട് വർഷക്കാലത്തോളം മലയാളസിനിമയിലെ മിന്നുംതാരമായിരുന്നു ഗൗരി എന്ന ജോമോൾ. 2003 ലെ തില്ലാന തില്ലാനയ്ക്ക് ശേഷം രാക്കിളിപ്പാട്ടിൽ ഒരു ചെറിയ വേഷം കൈകാര്യം ചെയ്ത് അഭിനയ ലോകത്ത് നിന്നും താൽകാലികമായി വിട പറഞ്ഞ മലയാളികളുടെ ‘ജാനകി കുട്ടി’ 2017 ലെ കെയർഫുൾ എന്ന വികെപി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്.14 വർഷങ്ങൾ ശേഷം !!
സംവിധായകൻ വികെ പ്രകാശിന്റെ ചിത്രത്തിലൂടെയാണ് ജോമോൾ മലയാള സിനിമാ ലോകത്തേക്ക് തിരിച്ചുവരുന്നത്. സിനിമയിലേക്ക് തിരിച്ചുവരണം എന്ന് വിചാരിച്ചിരുന്നില്ലെന്നും, വികെപിയുടെ സിനിമയെയും, കഥാപാത്രങ്ങളെ കുറിച്ചും അറിയാവുന്നത് കൊണ്ടാണ് താൻ ക്ഷണം സ്വീകരിച്ചതെന്നും ജോമോൾ പറയുന്നു.
ഭാര്യ ഭർത്താവ് മകൾ എന്നിവരടങ്ങുന്ന ഒരു സന്തോഷകരമായ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് കെയർഫുൾ. ആ കുടുംബത്തിൽ ഉണ്ടാവുന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ ഗതി മാറ്റി മറിയ്ക്കുന്നത്. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിലുടനീളം കാണിക്കുന്നതെന്നും ജോമോൾ പറയുന്നു.
വിജയ് ബാബു പോലീസ് വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ജോമോളിന് പുറമേ സന്ധ്യ രാജു, സൈജു കുറുപ്പ്, പാർവ്വതി നമ്പ്യാർ, അജു വർഗീസ്, വിനീത് കുമാർ, അശോകൻ, ശ്രീജിത് രവി, കൃഷ്ണ കുമാർ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ ഏപ്രിൽ 22 ന് പുറത്തിറങ്ങിയരുന്നു. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. യൂട്യൂബ് ട്രെൻഡിങ്ങിൽ 28 ആം സ്ഥാനത്താണ് കെയർഫുൾ ട്രെയിലർ.
ഏറെ നാൾക്ക് ശേഷം മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് ജോമോളെ വീണ്ടും അവതരിപ്പിച്ചത് ഫ്‌ളവേഴ്‌സ് ടിവിയാണ്. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മലയാളി വീട്ടമ്മ എന്ന പരിപാടിയുടെ വിധികർത്താവാണ് ജോമോൾ.
jomol about malayalam film careful
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here