എസ്ബിഐ അക്കൗണ്ടുകൾ ക്ലോസ് ചെയ്താൽ പിഴ

ബാങ്ക് ഇടപാടുകാർക്ക് തിരിച്ചടിയുമായി വീണ്ടും എസ്ബിഐ. അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിലും സർവ്വീസ് ചാർജ് ഈടാക്കുന്നുവെന്നതാണ് എസ്ബിഐയിൽനിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ട്.
ഒരു വർഷമാകാത്ത എസ്ബിഐ യിലെ എസ്ബി അക്കൗണ്ടുകൾ ക്ലോസ് ചെയ്യുമ്പോൾ ബാങ്ക് 1145 രൂപ പിഴ ഈടാക്കും. ആറ് മാസത്തിനും ഒരു വർഷത്തിനുമിടയിലാണ്അക്കൗണ്ടുകൾ തുടങ്ങിയതെങ്കിൽ 500 രൂപ പിഴയും 14.5 ശതമാനം സർവ്വീസ് ചാർജും ഈടാക്കും.
എസ്ബിഐ എസ്ബിടി ലയനത്തോടൊപ്പം തന്നെയാണ് അക്കൗണ്ടുകളിൽ ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ സർവ്വീസ് ചാർജും നിലവിൽ വന്നത്.
എസ്ബിടി ശാഖകൾക്കും ഇത് ബാധകമാണ്. അക്കൗണ്ടിൽ ആവശ്യമായ മിനിമം ബാലൻസ് തുക ഉയർത്തുന്നതിനിടെയാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്ന് ഇടപാടുകാരെ കുഴയ്ക്കുന്നത്.
ഇടപാടിന്റെ ഏതെങ്കിലും കാലയളവിൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാതിരിക്കുകയോ മറ്റ് സർവ്വീസ് ചാർജുകൾ നിലനിൽക്കുകയോ ചെയ്യുന്നുവെങ്കിൽ അത് അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ ഈടാക്കും.
SBI| sbi account| Online Banking|
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here