പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ കൊലപാതകം; മൂന്ന് പേർ പിടിയിൽ

കർണാടക കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ അബ്ദുൽ ജലീലിനെ പട്ടാപ്പകൽ പഞ്ചായത്ത് ഓഫിസിൽ കയറി വെട്ടിക്കൊന്ന കേസിൽ മൂന്നു പ്രതികൾ പിടിയിൽ. അതേസമയം ഇവരെ സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
പിടിയിലായവരെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിൽ ഉൾപ്പെട്ട ഉപ്പള സ്വദേശി അടക്കം മറ്റു മൂന്നു പേർക്ക് വേണ്ടി പോലിസ് തെരച്ചിൽ ശക്തമാക്കി.
ഏപ്രിൽ 20നാണ് കറുവപ്പാടി പഞ്ചായത്ത് ഓഫിസിൽ കയറി അബ്ദുൽ ജലീലിനെ അക്രമികൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കുകളിൽ എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്.
ഇവർ സഞ്ചരിച്ചിരുന്നതെന്നു കരുതുന്ന ബൈക്കുകളും കൊലക്കുപയോഗിച്ചതെന്നു കരുതുന്ന കൊടുവാളുകളും ചോര പുരണ്ട വസ്ത്രങ്ങളും ഉപ്പളയിൽ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇവ പോലിസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ഇത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
panchayath vice president killed in karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here