സെൻകുമാർ വിഷയത്തിൽ സർക്കാർ ഹരീഷ് സാൽവെയുടെ ഉപദേശം തേടി

മുൻ ഡിജിപി സെൻകുമാറിനെ വീണ്ടും ഡിജിപി സ്ഥാനത്ത് നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവിൽ സർക്കാർ അഭിഭാഷകൻ ഹരീഷ് സാൽവെയുടെ ഉപദേശം തേടി. സെൻകുമാർ ഡിജിപിയായി വീണ്ടും എത്തുമ്പോൾ നിലവിലെ ഡിജിപിയായ ലോക്‌നാഥ് ബെഹ്‌റയെ എന്ത് ചെയ്യണമെന്ന് സാൽവയോട് സർക്കാർ ആരാഞ്ഞു. അവധിയിൽ പോയ മുൻ വിജിലൻസ് ഡയറക്ടര് ജേക്കബ് തോമസിനെ എവിടെ നിയമിക്കണിമെന്നും സർക്കാർ അദ്ദേഹത്തോട് ചോദിച്ചു.
ശങ്കർ റെഡ്ഡിയുടെ നിയമനകാര്യത്തിലും സർക്കാർ സാൽവേയോട്? വിശദീകരണം തേടി. സാൽവേയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കേസിൽ പുന:പരിശോധന ഹരജി നൽകാനുള്ള സാധ്യതകളും സർക്കാർ പരിശോധിക്കുന്നുണ്ട്.
അതേ സമയം, സെൻകുമാറിനെ ഡി.ജി.പിയായി നിയമിക്കാൻ നിർദേശിച്ചുള്ള സുപ്രീംകോടതി ഉത്തരവ്? സർക്കാറിന് ലഭിച്ചു. സെൻകുമാർ തന്നെയാണ് ഉത്തരവ് ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.
T P Senkumar,harish salve,Loknath Behera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here