Advertisement

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ എം.ഡി ആയി ലോക്‌നാഥ് ബെഹ്റ തുടരും

September 14, 2024
Google News 3 minutes Read
Loknath Behra will continue as the MD of Kochi Metro Rail Limited

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ എം.ഡി ആയി ലോക്‌നാഥ് ബെഹ്റ ഒരു വര്‍ഷം കൂടി തുടരും.കൊച്ചി വാട്ടര്‍ മെട്രോ ഉള്‍പ്പടെ നിര്‍ണ്ണായക ഘട്ടത്തില്‍ ആണെന്നും കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് ലോക്‌നാഥ് ബെഹ്റ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. (Loknath Behra will continue as the MD of Kochi Metro Rail Limited)

പൊലീസ് മേധാവിയായി വിരമിച്ചതിനു പിന്നാലെ 2021 ആഗസ്ത് 27നാണ് കൊച്ചി മെട്രോ എം.ഡിയായി ലോക്‌നാഥ് ബെഹ്റയെ സര്‍ക്കാര്‍ നിയമിച്ചത്.മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനം.2024 ആഗസ്ത് 29 ന് ബെഹ്‌റയുടെ കാലാവധി കഴിഞ്ഞു.ഇതിനിടെ കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ രണ്ടാം ഫേസും കൊച്ചി വാട്ടര്‍ മെട്രോ പ്രൊജക്ടും നിര്‍ണായക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി ബഹ്റ സര്‍ക്കാരിന് കത്ത് നല്‍കി.

Read Also: കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളില്‍ സപ്ലൈകോയേക്കാള്‍ വിലക്കുറവ്; ഒരു കിലോ പഞ്ചസാരക്ക് ഓണച്ചന്തയില്‍ 27 രൂപ മാത്രം

ഒരു വര്‍ഷം കൂടി കാലാവധി നീട്ടണം എന്നായിരുന്നു ആവശ്യം.ആവശ്യം അംഗീകരിച്ചു ഗതാഗത സെക്രട്ടറി കാലാവധി നീട്ടി ഉത്തരവിറക്കി. 2025 ആഗസ്ത് 29 വരെ ലോക്‌നാഥ് ബെഹ്റ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ എം.ഡി ആയി തുടരും.

Story Highlights : Loknath Behra will continue as the MD of Kochi Metro Rail Limited

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here