കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളില്‍ സപ്ലൈകോയേക്കാള്‍ വിലക്കുറവ്; ഒരു കിലോ പഞ്ചസാരക്ക് ഓണച്ചന്തയില്‍ 27 രൂപ മാത്രം
സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ ഫെഡ്. വിലക്കയറ്റം മുന്നില്‍കണ്ട് പൊതുവിപണിയില്‍ നിന്ന് കണ്‍സ്യൂമര്‍ ഫെഡ് മുന്‍കൂട്ടി സാധനങ്ങള്‍ സംഭരിച്ചത് കൊണ്ടാണ് വില കുറയാന്‍ കാരണം. എന്നാല്‍ സപ്ലൈകോയയ്ക്ക് സര്‍ക്കാര്‍ കുടിശ്ശിക നല്‍കാന്‍ വൈകിയതാണ് സബ്‌സിഡി സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമായത്. (ConsumerFed onam market is cheaper than SupplyCo )
പൊതുവിപണിയിലെ വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് സപ്ലൈകോയിലെ വില വര്‍ധനവ് വകുപ്പ് മന്ത്രി ഏഞ അനില്‍ ന്യായീകരിച്ചത്. പൊതുവിപണിയില്‍ നിന്ന് തന്നെയാണ് കണ്‍സ്യൂമര്‍ ഫെഡും സാധനങ്ങള്‍ സംഭരിച്ചത്. വിലക്കയറ്റം മുന്നില്‍ കണ്ട മുന്‍കൂട്ടി സാധനങ്ങള്‍ സംഭരിച്ചത് കൊണ്ട് കണ്‍സ്യൂമര്‍ ഫെഡില്‍ വില കുറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ കുടിശിക നല്‍കാന്‍ വൈകിയത് കാരണം സപ്ലൈകോയ്ക്ക് ഉയര്‍ന്ന വിലയില്‍ സാധനങ്ങള്‍ സംഭരിക്കേണ്ടി വന്നു.
580 കോടി രൂപ കുടിശ്ശികയില്‍ 325 കോടി രൂപ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കിയത് ഓണ വിപണി ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഇതാണ് സപ്ലൈകോയില്‍ വില ഉയരാന്‍ കാരണം. കണ്‍സ്യൂമര്‍ ഫെഡിലെ വിവരം വിവരം ഇങ്ങനെയാണ്. പഞ്ചസാര കിലോയ്ക്ക് 27 രൂപ. കുറുവ അരി 30 രൂപ. തുവര പരിപ്പ് 111 രൂപ. ഇതേ സാധനങ്ങള്‍ക്ക് സപ്ലൈകോയിലെ ഓണച്ചന്തകളില്‍ ഉള്‍പ്പെടെ വില ഇതാണ്. പഞ്ചസാര 33 രൂപ, കുറുവ അരി 33 രൂപ, തുവര പരിപ്പ് 115 രൂപ. അതായത് സപ്ലൈകോ വില കൂട്ടിയ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം പഴയ സബ്‌സിഡി വിലക്കാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്തകള്‍ വില്‍ക്കുന്നത്.
Story Highlights : ConsumerFed onam market is cheaper than SupplyCo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here